മാസ്​ക് ഉപയോഗ ലംഘനം; പൊലീസ് കർശന നടപടി തുടങ്ങി

ആലക്കോട്: മാസ്ക്കുകൾ ധരിക്കാതെ ടൗണിലിറങ്ങുന്ന വർക്കെതിരെ പൊലീസ് കർശന നടപടി തുടങ്ങി. കോവിഡ് - 19 രോഗവ്യാപനം തടയുന്നതിന് മാസ്ക് ധരിക്കണമെന്ന നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസുകളെടുത്തുകൊണ്ടാണ് ആലക്കോട് പൊലീസ് നിയമ നടപടികൾ കർശനമാക്കിയത്. ഇതിൻെറ ഭാഗമായി മലയോരത്തെ ടൗണുകളിൽ നിന്നായി നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന വർക്കെതിരെ കർശന നിയമ നടപടികൾ തുടരുമെന്ന് ആലക്കോട് സി.ഐ കെ.ജെ. വിനോയി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.