കെ.പി. നൂറുദ്ദീൻ അനുസ്മരണം

കെ.പി. നൂറുദ്ദീൻ അനുസ്മരണം പഴയങ്ങാടി: മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന കെ.പി. നൂറുദ്ദീൻ നാലാം ചരമ വാർഷികം ആചരിച്ചു. മാടായി പുതിയവളപ്പ് വാർഡ് കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ അനുസ്മരണം ഡി.സി.സി ട്രഷറർ കെ.വി. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡൻറ് പി.പി. കരുണാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. നൗഷാദ് വാഴവളപ്പിൽ, വാർഡ് കമ്മിറ്റി പ്രസിഡൻറ് എം. ചന്ദ്രൻ, മടപ്പള്ളി പ്രദീപൻ, പി. കുമാരൻ, പി. അബ്ദുൽ ഖാദർ, ജോയ് ചൂട്ടാട്, ശ്രീജിത്ത്‌ പൊങ്ങാടൻ, കെ. സോമൻ, ജിജേഷ് ചൂട്ടാട്, വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണവും നടത്തി. പടം.. അടിക്കുറിപ്പ്..IMG-20200529-WA0038.jpg മാടായി പുതിയ വളപ്പ് വാർഡ് കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ കെ.പി. നൂറുദ്ദീൻ അനുസ്മരണത്തിൽ മാസ്ക്, സാനിറ്റൈസർ എന്നിവ ഡി.സി.സി ട്രഷറർ കെ.വി. രാമചന്ദ്രൻ നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.