രണ്ട് ട്രെയിനുകളിലായി 2946 അന്തർ സംസ്ഥാന തൊഴിലാളികള്‍ മടങ്ങി

കോഴിക്കോട്: പശ്ചിമബംഗാളിലെ എന്‍.സി.ബിയിലേക്ക് 1444ഉം ഉത്തര്‍പ്രദേശിലെ ലക്‌നൗവിലേക്ക് 1502ഉം അന്തർ സംസ്ഥാന തൊഴിലാളികള്‍ കോഴിക്കോടുനിന്നുള്ള പ്രത്യേക ട്രെയിനുകളില്‍ ശനിയാഴ്ച സ്വദേശങ്ങളിലേക്ക് മടങ്ങി. യു.പിയിലേക്കുള്ള ട്രെയിൻ വൈകീട്ട് മൂന്നുമണിയോടെയും പശ്ചിമബംഗാളിലേക്കുള്ള വണ്ടി രാത്രി ഏഴുമണിയോടെയുമാണ് പുറപ്പെട്ടത്. പശ്ചിമബംഗാളിലേക്ക് വടകര താലൂക്കില്‍നിന്നുള്ളവരും യു.പിയിലേക്ക് കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളില്‍നിന്നുള്ളവരുമാണ് മടങ്ങിയത്. പശ്ചിമബംഗാളിലേക്ക് 965ഉം യു.പിയിലേക്ക് 920ഉം രൂപയായിരുന്നു നിശ്ചയിക്കപ്പെട്ട ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. ജില്ലയിലെ വിവിധ ക്യാമ്പുകളില്‍നിന്ന് ആരോഗ്യ പരിശോധനകള്‍ക്ക് ശേഷമാണ് കെ.എസ്.ആര്‍.ടി.സി ബസുകളിലായി തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.