കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസ്: മാതാവ് ശരണ്യയുടെ കാമുകന് ജാമ്യം

കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസ്: മാതാവ് ശരണ്യയുടെ കാമുകന് ജാമ്യം തലശ്ശേരി: കണ്ണൂർ തയ്യിൽ ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം. കണ്ണൂർ വനിത ജയിലിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞി‍‍ൻെറ മാതാവ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെ (22) കാമുകൻ വലിയന്നൂർ സ്വദേശി നിധിനാണ് (28) തലശ്ശേരി ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് കർശന ഉപാധികളോടെ ഓൺലൈനായി ജാമ്യം അനുവദിച്ചത്. കണ്ണൂരിലെ അഡ്വ. മഹേഷ് വർമ മുഖേനയാണ് നിധിൻ ജാമ്യഹരജി സമർപ്പിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, അന്വേഷണത്തിൽ ഇടപെടുന്ന ഒന്നും ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യവേളയിൽ മറ്റു കേസുകളിൽ അറസ്റ്റിലാവരുത്, കോവിഡ് നിയന്ത്രണ ചട്ടങ്ങൾക്ക് വിരുദ്ധമായി യാത്രകൾ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൊലക്കേസിൽ കഴിഞ്ഞ ദിവസമാണ് ശരണ്യയെ ഒന്നും നിധിനെ രണ്ടും പ്രതിയാക്കി കണ്ണൂർ സിറ്റി സി.ഐ പി.ആർ. സതീഷ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിനെതിരെ ചുമത്തിയിട്ടുള്ളത്. െഫബ്രുവരി 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാൻ ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകൻ വിയാനെ എടുത്തുകൊണ്ടുപോയി ശരണ്യ വീടിനു സമീപത്തെ കടലിൽ എറിഞ്ഞെന്നാണ് കേസ്. കൊല നടന്ന അന്നുതന്നെ ശരണ്യയാണ് പ്രതിയെന്ന് കണ്ടെത്തിയ പൊലീസ് രണ്ടു ദിവസത്തിനുള്ളിൽ നിധിനെയും പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.