നിർധന രോഗിക്ക് താങ്ങായി വൈറ്റ്ഗാർഡ്

നരിക്കുനി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രോഗം ഭേദമായി വയനാട്ടിലെ കൽപറ്റയിൽ സ്വന്തം വീട്ടിലെത്താൻ വഴിമുട്ടിയ യുവാവിനെയും കുടുംബത്തെയും വീട്ടിലെത്തിച്ചത് എലത്തൂർ മണ്ഡലം വൈറ്റ്ഗാർഡ് ടീം. രോഗം ഭേദമായെങ്കിലും കൈയിൽ പണമില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാൻ കഴിയാത്ത കൽപറ്റയിലെ റിയാസി‍ൻെറയും കുടുംബത്തി‍ൻെറയും ദുരവസ്ഥ എലത്തൂർ മണ്ഡലം വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ഷജീർ ചീക്കിലോടിനെ അറിയിച്ചത് ഹോസ്പിറ്റൽ അധികൃതരാണ്. ചീക്കിലോട് ഈസ്റ്റ് ശിഹാബ് തങ്ങൾ റിലീഫ് സൻെററിന് കീഴിലുള്ള ആംബുലൻസ് ദൗത്യത്തിന് വിട്ടുനൽകി. ഹോസ്പിറ്റലിൽനിന്ന് കുടുംബത്തെ യാത്രയാക്കാൻ ജില്ല വൈറ്റ്ഗാർഡ് വൈസ് ക്യാപ്റ്റൻ യൂനുസ്, ക്യാപ്റ്റൻ റഹീം എന്നിവരും എത്തി. ഷജീർ ചീക്കിലോട്, റിഷാദ് ചീക്കിലോട് എന്നിവർ കൽപറ്റയിലേക്ക് കുടുംബത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.