പരസ്യമേഖലയിലുള്ളവരെ സംരക്ഷിക്കണം -എ.കെ.ഒ.എ.ഡബ്ല്യു.യു

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്യമേഖലയിൽ ജോലി ചെയ്യുന്നവരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഓൾ േകരള ഔട്ട്ഡോർ അഡ്വർടൈസിങ് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി. യൂനിയൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻെറ ഭാഗമായായിരുന്നു ധർണ. വൈസ് പ്രസിഡൻറ് ടി.പി. നൗഫൽ ധർണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇസ്മായിൽ സ്വാഗതവും സെക്രട്ടറി സുമേഷ് നന്ദിയും പറഞ്ഞു. പടം AKOAWU dharna ഓൾ േകരള ഔട്ട്ഡോർ അഡ്വർടൈസിങ് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.