തരിശുനിലത്ത് കൃഷിയിറക്കി

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ 27ാം വാർഡിലെ തരിശുനിലത്ത് നെൽവിത്തിറക്കി. പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്ററുടെ നേതൃത്വത്തിൽ കരിയാട് കൃഷി ഓഫിസർ കെ. ഷീനയാണ് നെൽകൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. നേരേത്ത മൂന്നു തവണ വർഷത്തിൽ കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു തട്ടാറത്ത് വയൽ. കാർഷികവൃത്തി താൽപര്യം കുറഞ്ഞതോടെ തുടർച്ചയായ 25 വർഷം വയൽ തരിശായി മാറുകയായിരുന്നു. പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫിസർ കെ.ഷീന അധ്യക്ഷത വഹിച്ചു. ശ്രീലാൽ, കെ.രാമകൃഷ്ണൻ, ശ്രീജ എടക്കണ്ടി, മൊയ്തു, മുനീർ, ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. സുഭിക്ഷ പദ്ധതിയിലുൾപ്പെടുത്തി ചൊക്ലി ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ഒളവിലത്ത് കരനെൽകൃഷിക്ക് തുടക്കമായി. ചാലിയാടത്ത് പറമ്പിൽ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. ഒരേക്കറിൽ നെൽകൃഷിയും അര ഏക്കറിൽ മരച്ചീനിയുമാണ് കൃഷിയിറക്കുന്നത്. എ.എൻ. ഷംസീർ എം.എൽ.എ വിത്തിടൽ ഉദ്ഘാടനം നിർവഹിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് അധ്യക്ഷത വഹിച്ചു. മഹേഷ് പറമ്പത്ത്, പി. രഗിനേഷ്, കെ.എം. അനന്തൻ, കെ.പി. രതീഷ് കുമാർ, പ്രകാശൻ എന്നിവർ സംസാരിച്ചു. കവിയൂരിനടുത്ത് കരനെൽ കൃഷി വിത്തിടൽ എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.