ജനകീയ ഹോട്ടൽ ഉദ്ഘാടനം

കണ്ണപുരം: സംസ്ഥാന സർക്കാറിൻെറ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടലിന് കണ്ണപുരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻെറ നേതൃത്വത്തിൽ തുടക്കമായി. കണ്ണപുരം ചൈനാക്ലേ റോഡിൽ ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻെറ സ്വന്തം കെട്ടിടത്തിലാണ് ഹോട്ടൽ ആരംഭിച്ചത്. വെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പഞ്ചായത്താണ് ഒരുക്കുന്നത്. ആവശ്യമായ ഫർണിച്ചറുകളും ഒരുക്കി. അരിയും പലവ്യഞ്ജനങ്ങളും സബ്‌സിഡി നിരക്കിൽ സിവിൽ സപ്ലൈസ് മുഖേന ലഭ്യമാക്കിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ. എം. സുർജിത്, വൈസ് പ്രസിഡൻറ് കെ. ഷൈന, പഞ്ചായത്ത് സെക്രട്ടറി എം.കെ. നാരായണൻ കുട്ടി, അസി.സെക്രട്ടറി നിത കൃഷ്ണൻ, കെ. മോഹനൻ, എൻ. ശ്രീധരൻ, സി.ഡി.എസ് ചെയർപേഴ്സൻ കെ. ശ്രീജ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.