മലേറിയ: അടിയന്തര ശുചീകരണത്തിന് ആവശ്യം

ചാത്തമംഗലം: പഞ്ചായത്തിൽ മലേറിയ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ െകട്ടാങ്ങൽ അങ്ങാടിയും പരിസരവും എത്രയും പെട്ടെന്ന് ശുചീകരിക്കണമെന്ന് യു.ഡി.വൈ.എഫ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും യു.ഡി.വൈ.എഫ് മുന്നറിയിപ്പ് നൽകി. ഹക്കീം മാസ്റ്റർ കളൻതോട്, ശരീഫ് മലയമ്മ, കുഞ്ഞിമരക്കാർ, ജബ്ബാർ മലയമ്മ, റസാഖ് പുള്ളന്നൂർ, റിയാസ്, യാസീൻ പി.എച്ച്.ഇ.ഡി, ഹമീദ് മലയമ്മ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.