ksa ഉം​റ, വി​സി​റ്റ്​ വി​സ​ക​ൾ​ക്ക്​ വി​ല​ക്ക്​ തു​ട​രും

ഉംറ, വിസിറ്റ് വിസകൾക്ക് വിലക്ക് തുടരും ജിദ്ദ: ഉംറ, വിസിറ്റ് വിസകളുടെ വിലക്ക് തുടരുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനായി തീരുമാനങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിലവിൽ ഉംറ, വിസിറ്റിങ് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തത്. കോവിഡ് സ്ഥിതിഗതികൾക്കനുസരിച്ചും ബന്ധപ്പെട്ട സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലും തീരുമാനത്തിൽ മറ്റം വരുത്തണമോ എന്ന് ഇടക്കിടെ പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.