മഴ, കാറ്റ്: വാഴത്തോട്ടം കടപുഴകി

ൽ വൈദ്യുതി വിതരണം താറുമാറായി തിരുവമ്പാടി: മഴയിലും കാറ്റിലും വ്യാപക തിരുവമ്പാടി മേഖലയിൽ കൃഷി നാശം. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മഴയോടനുബന്ധിച്ചുണ്ടായ കനത്ത കാറ്റാണ് നാശം വിതച്ചത്. കാറ്റിൽ ലൈൻ താറുമാറായതിനാൽ വൈദ്യുതി മുടങ്ങിയിരിക്കയാണ്. തിരുവമ്പാടി മറിയപുറത്ത് നിരവധി കർഷകർക്ക് നാശനഷ്ടമുണ്ടായി. നന്മ പ്രവാസി കൂട്ടായ്മയുടെ ആയിരത്തോളം കുലച്ച നേന്ത്രവാഴകൾ കടപുഴകി. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അഷ്റഫ് കൂളി, ബഷീർ ചെമ്പോട്ടി, ഫിറോസ് ചാലിൽ, സലാം കുയ്യകാട്ടിൽ, ഫിറോസ് ചേരിയാടൻ, ഷുക്കൂർ വളപ്പൻ, കുഞ്ഞാവ സ്രാമ്പിക്കൽ, നദ്റസ് താളത്തിൽ എന്നിവർ നടത്തിയ സംഘ വാഴ കൃഷിയാണ് നശിച്ചത്. ഹെൽത് ഇൻസ്പെക്ടർ അഭിമുഖം ഇന്ന് തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത് ഇൻസ്പെക്ടറെ നിയമിക്കുന്നു. ജൂൺ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ ഒഴിവുള്ള നാല് ജൂനിയർ ഹെൽത് ഇൻസ്പെക്ടർ തസ്തികയിലേക്കാണ് നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് ആശുപത്രിയിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി രാവിലെ 10ന് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഫോൺ: 9656530633.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.