ആംബുലൻസിൽനിന്ന്​ കഞ്ചാവ്​ പിടികൂടി

കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹവുമായി മധ്യപ്രദേശിൽ പോയി തിരികെ വന്ന ആംബുലൻസിൽനിന്ന് പൊലീസ് കഞ്ചാവ് പിടികൂടി. കെ.എൽ ആർ 1803 ആംബുലൻസ് കൽപറ്റ ബൈപാസിലാണ് ആൻറി നാർകോട്ടിക് സ്െപഷൽ ഫോഴ്സും കൽപറ്റ എസ്.ഐ അബ്ബാസലിയും സംഘവും ജില്ല ഡോഗ് സ്ക്വാഡിൻെറ സഹായത്തോടെ ഇന്നലെ ഉച്ചക്ക് പരിശോധിച്ചത്. രഹസ്യ അറയിൽ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഡ്രൈവർ കെ. റിയാസ് (35), സഹായി ഹലീൽ (35) എന്നിവരെ അറസ്റ്റ് ചെയ്തു. ഷോക്കേറ്റുമരിച്ച തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് മടങ്ങുകയായിരുന്നു ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.