പരിശീലനം നൽകി

മാഹി: അഴിയൂർ പഞ്ചായത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് രണ്ട് കോവിഡ് കെയർ സൻെറർ ആരംഭിച്ചു. അഞ്ചുപേരാണ് ഇവിടെ താമസിക്കുന്നത്. വിദേശത്തുനിന്ന് വന്നവർക്കായി രണ്ട് കെയർ സൻെറർ പുതുതായി പ്രവർത്തനം ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കായി ഒരു കോവിഡ് കെയർ സൻെറർ കൂടി ആരംഭിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചു. പുതുതായി ആരംഭിച്ച കെയർ സൻെററുകളിലെ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്ത വളൻറിയർമാർക്ക് ആരോഗ്യ കേന്ദ്രത്തിൽ ശുചിത്വ പരിപാലനം, വ്യക്തി സുരക്ഷ എന്നിവയിൽ . പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷത വഹിച്ചു. അടിക്കുറിപ്പ്: MAHE_Parisheelanam അഴിയൂരിലെ സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം ഡോ. അബ്ദുൽ നസീർ നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.