നിർമാണത്തൊഴിലാളി കോൺഗ്രസ്​ ധർണ

കണ്ണൂർ: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾ കലക്ടറേറ്റ് ധർണ നടത്തി. നിർമാണ തൊഴിലാളികൾക്ക് 5000 രൂപ അടിയന്തര ധനസഹായം നൽകുക, ക്ഷേമനിധി രജിസ്ട്രേഷൻ നടപടി ലഘൂകരിക്കുക, നിർമാണ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ. കുമാരൻ, എ.ടി. നിഷാത്ത്, ആഗ്നസ് ഇൗനാശു, െറജിനോൾഡ് പോൾ, ബി. കുഞ്ഞമ്പു, ലൂസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.