കോഴിമുട്ടക്കുള്ളിൽ മറ്റൊരു മുട്ട

കുറ്റ്യാടി: ഒരു മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ മറ്റൊരു മുട്ട. പശുക്കടവ് പച്ചിലേരി ബശീറിൻെറ വീട്ടിലെ കോഴിയിട്ട അസാധാരണ വലിപ്പമുള്ള മുട്ട പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനുള്ളിൽ മഞ്ഞക്കരുവും ഒപ്പം മറ്റൊരു സാധാരണ വലിപ്പമുള്ള മെറ്റാരു മുട്ടയും കാണുന്നത്. പുറത്തുനിന്ന് ഒരാൾ വിൽക്കാൻ കൊണ്ടുവന്നപ്പോൾ വാങ്ങിയതാണ് ഇൗ കോഴിയെ. ആദ്യമായി ഇട്ടത് ഒരു െനല്ലിക്ക വലിപ്പമുള്ള മുട്ട. രണ്ടു ദിവസം കഴിഞ്ഞാണ് വലിപ്പമുള്ള മുട്ടയിട്ടത്. അത് അവിടെ സൂക്ഷിച്ചു. ആറാം ദിവസം ഇട്ടതും നല്ല വലിപ്പമുള്ള മുട്ട. രണ്ടും കൂടി ഒാംലറ്റ് ഉണ്ടാക്കാൻ പൊട്ടിച്ചപ്പോഴാണ് രണ്ടാം തവണയിട്ട മുട്ടയിൽ രണ്ട് മഞ്ഞക്കരുവും മൂന്നാംതവണയിട്ട മുട്ടയിൽ മഞ്ഞക്കരുവിനൊപ്പം മറ്റൊരു മുട്ടയും കൂടി കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.