അഴിയൂരിൽ കടകളുടെ പ്രവർത്തനം പുനഃക്രമീകരിച്ചു

മാഹി: ഹോട്സ്പോട്ട് പ്രദേശമായ അഴിയൂരിലെ കടകളുടെ പ്രവർത്തനം പുനഃക്രമീകരിക്കാൻ പഞ്ചായത്തിൽ ചേർന്ന ആർ.ആർ.ടി യോഗം തീരുമാനിച്ചു. 13ാം വാർഡായ കറപ്പകുന്നിൽ കടകൾ രാവിലെ എട്ടുമുതൽ 11 വരെയും റേഷൻ കടകൾ രണ്ടുവരെയും തുറന്ന് പ്രവർത്തിക്കും. മുക്കാളി ടൗണിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട കടകൾ ഒഴികെയുള്ളവ ഉച്ചക്ക് രണ്ടുമണിവരെയും മറ്റ് വാർഡുകളിലെ കടകൾ വൈകീട്ട് അഞ്ചുവരെയും പ്രവർത്തിക്കും. മുക്കാളി ടൗണിലെ 13ാമത് വാർഡിലെ കടകൾ രാവിലെ എട്ടുമുതൽ 11 വരെ മാത്രമേ പ്രവർത്തിക്കാവൂ. കടകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകൾ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. പഞ്ചായത്ത് തല ആർ.ആർ.ടി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.പി.ജയൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.