അമിത യാത്രക്കാർ; സ്വകാര്യ ബസ് കസ്​റ്റഡിയിൽ

കൂത്തുപറമ്പ്: കോവിഡ് നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി അമിത യാത്രക്കാരുമായി സർവിസ് നടത്തിയ സ്വകാര്യ ബസ് കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ-കണ്ണൂർ - കൊട്ടിയൂർ റൂട്ടിൽ സർവിസ് നടത്തുന്ന പാലക്കാടൻസ് ബസാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ കേളകം സ്വദേശി എൻ.പി. അഭിലാഷ്, കണ്ടക്ടർ അമ്പായത്തോട്ടിലെ അഭിൻ ജോണി എന്നിവരുടെ പേരിൽ കേസെടുത്തു. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നിന്ന് കൊട്ടിയൂരിലേക്കുള്ള യാത്രക്കിടെ ചൊവ്വാഴ്ച വൈകീട്ട്, അനുവദിച്ചതിലും കൂടുതൽ ആളുകളെ കയറ്റിയ സംഭവത്തിലാണ് കേസ്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയും മാത്രമേ ബസുകൾ സർവിസ് നടത്താവൂവെന്ന് സർക്കാർ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ആളുകൾ കൂടുതലായി എത്തിയതോടെ ബസ് ജീവനക്കാർ നിയമം ലംഘിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.