അഴിയൂരിൽ പരീക്ഷക്ക് വിപുലമായ മുന്നൊരുക്കം

മാഹി: അഴിയൂർ പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന അഴിയൂർ ഗവ.ഹൈസ്കൂളിൽ പരീക്ഷയെഴുതുന്ന കുട്ടികൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി. ക്ലാസ് മുറികൾ വടകര ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തി അണുനശീകരണം നടത്തി. പരിസരം സന്നദ്ധ പ്രവർത്തകർ ശുചിയാക്കി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ, ചൊവ്വാഴ്ച പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളെയും തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കി. പരീക്ഷക്ക് ഹാജാരായ കുട്ടികൾക്ക് സ്കൂളിൽ കയറുന്നതിനുമുമ്പ് സാനിറ്റൈേസഷൻ നടത്തി. കുട്ടികൾക്ക് മാസ്ക് ലഭ്യമാക്കി. എല്ലാ കുട്ടികൾക്കും കൗൺസലിങ്ങും പൊതു അവബോധവും സർക്കാർ ജീവനക്കാരനായ എം.കെ. നജീബ് നൽകി. കണ്ടെയ്ൻമൻെറ് സോണിലെ കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറിയും വാഹന സൗകര്യവും ഏർപ്പെടുത്തി. 700 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി.ജയൻ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ ടി.എം. ഗീത, ഹെഡ് മാസ്റ്റർ ടി.ടി.കെ. ഭരതൻ,പി.ടി.എ പ്രസിഡൻറ് നെല്ലൊളി നവാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.