വെൽക്കം ബാക്കിൽ മാഹിയിലേക്കും അപേക്ഷിക്കാം

മാഹി: വെൽക്കം ബാക്ക് വെബ്സൈറ്റിൽ ബുധനാഴ്ച മുതൽ മാഹി, യാനം, കാരയ്ക്കൽ നിവാസികൾക്കും ഓൺലൈനിൽ ഇ-പാസിന് അപേക്ഷിക്കാം. പുതുച്ചേരി കേരള സമാജം ഭാരവാഹികൾ ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവുവിനും കലക്ടർക്കും സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് www.welcomeback.py.gov.in എന്ന സൈറ്റിൽ അന്തർജില്ല യാത്രക്ക് സൗകര്യമൊരുങ്ങിയത്. ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്ക് അപേക്ഷിക്കാമെങ്കിലും സംസ്ഥാന തലസ്ഥാനത്തുനിന്ന് 600ലേറെ കിലോമീറ്റർ മാറി മറ്റു സംസ്ഥാനങ്ങൾക്കിടയിൽ കിടക്കുന്ന മാഹി, യാനം, കാരയ്ക്കൽ പ്രദേശങ്ങളിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് സൗകര്യമുണ്ടായിരുന്നില്ല. ഈ ബുദ്ധിമുട്ട് പരിഹരിച്ചുതരണമെന്ന് പുതുച്ചേരി കേരള സമാജം ജോ. ജനറൽ സെക്രട്ടറി എൻ.പി. സിഗേഷ്, ട്രഷറർ വി.എം. രതീഷ്കുമാർ, മുൻ സെക്രട്ടറി ഡോ. സി.പി. പ്രിൻസ് എന്നിവർ പുതുച്ചേരി ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവുവിനെ കണ്ട് നിവേദനം നൽകിയിരുന്നു. മന്ത്രി ഉടൻ സ്പെഷൽ ഡ്യൂട്ടിയിലുള്ള മുൻ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർകൂടിയായ മുനിസാമിക്ക് നിർദേശം നൽകുകയായിരുന്നു. ഇ-പാസിന് അപേക്ഷിക്കാൻ കഴിയാത്ത വാർത്ത ശനിയാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.