കോവിഡ് 19 : ധനസഹായവിതരണം ആരംഭിച്ചു

കൊടിയത്തൂർ: കോവി‍ഡ് 19 പ്രതിസന്ധിയില്‍ ഉഴലുന്നവരില്‍ സാമൂഹ്യപെന്‍ഷനോ മറ്റ് ക്ഷേമനിധി ആനുകൂല്യങ്ങളോ ലഭിക്കാത്ത ബി.പി.എല്‍, അന്ത്യോദയ കാര്‍ഡ് ഉടമകളായവര്‍ക്കുള്ള കേരള സര്‍ക്കാറിൻെറ 1000 രൂപ ധനസഹായ വിതരണം കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സംബന്ധിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 1,160 കുടുംബങ്ങള്‍ക്കായി 11.60 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.