എക്സാം ബസ് ഉദ്ഘാടനം

പരീക്ഷ ബസ് ഉദ്ഘാടനം ഫറോക്ക്: കോടമ്പുഴ ബ്ലഡ് ഡോണേഴ്സ് ഫോറത്തിൻെറ ആഭിമുഖ്യത്തിൽ കോടമ്പുഴ കെ.എം.ഒ ഇംഗ്ലീഷ് മീഡിയം സ്കൂളി‍ൻെറ സഹകരണത്തോടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാർഥികൾക്കായി സൗജന്യ ബസ് സർവിസ് ഏർപ്പെടുത്തി. ഫാറൂഖ് ഹൈസ്കൂൾ, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള എക്സാം ബസ് സർവിസ് ഉദ്ഘാടനം രാമനാട്ടുകര നഗരസഭ 30ാം ഡിവിഷൻ കൗൺസിലർ കെ. അബ്ദുൽ ഫൈസൽ നിർവഹിച്ചു. ശിഹാബ് പള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് സാനിറ്റൈസർ നൽകി 28ാം ഡിവിഷൻ കൗൺസിലർ കള്ളിയിൽ റഫീഖ് ഉദ്ഘാടനം ചെയ്തു. എം.പി. നസീർ, അനസ് കോടമ്പുഴ, അബ്ദുറഹിമാൻ വാപ്പത്തിൽ, എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. പടം; TUE FARO 10 സൗജന്യ ബസ് സർവിസ് ഡിവിഷൻ കൗൺസിലർ കെ. അബ്ദുൽ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.