അഴിയൂരിന് ആശങ്ക പകർന്ന്​ വീണ്ടും കോവിഡ് പോസിറ്റിവ്

മാഹി: രണ്ടാംഘട്ട കോവിഡ് പ്രവര്‍ത്തനങ്ങൾക്കിടയില്‍ ആശങ്ക പകർന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്തിൽ വീണ്ടും പോസിറ്റിവ് കേസ്. തലശ്ശേരി ഗവണ്‍മൻെറ് ആശുപത്രി ജീവനക്കാരി മുക്കാളി ആവിക്കരയിലെ 48കാരിക്ക് രോഗം സ്ഥിരീകരിച്ചതി‍ൻെറ അടിസ്ഥാനത്തില്‍ അടിയന്തര ആര്‍.ആര്‍.ടി യോഗം പഞ്ചായത്തില്‍ േചര്‍ന്നു. എട്ടു പേരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കവേ വരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. മുക്കാളി ടൗണിലെ രണ്ട് കടകള്‍ അടപ്പിച്ചു. സമ്പര്‍ക്ക പട്ടികയില്‍ വരാനിടയുള്ള ഒരു സ്ത്രീയെ കണ്ടെത്താനായില്ല. നിലവിൽ ക്വാറൻറീനിലുള്ള രണ്ടു പേരുടെ സ്രവം ചൊവ്വാഴ്ച പരിശോധനക്ക് അയക്കും. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് കറപ്പകുന്ന് പ്രദേശം ജില്ല കലക്ടര്‍ സമ്പൂര്‍ണമായി അടച്ചിട്ടു. അവിടെ കടകള്‍ 11 മണിവരെയും റേഷന്‍ കട രണ്ടു വരെയും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അഴിയൂര്‍ ഗ്രാമപഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതിനാല്‍ പഞ്ചായത്തിലെ കറപ്പക്കുന്ന് വാർഡ് ഒഴികെ എല്ലാ കടകളുടെയും പ്രവര്‍ത്തന സമയം രണ്ടു വരെ ആയി കുറച്ചു. അഞ്ചു പേരില്‍ കൂടുതൽ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്. പുതുതായി പഞ്ചായത്തില്‍ വരുന്നവരെ ആര്‍.ആര്‍.ടി കര്‍ശനമായി നിരീക്ഷിക്കും. മോന്താല്‍പാലം കടന്ന് ധാരാളം കുട്ടികൾ കണ്ണൂർ ജില്ലയിലേക്ക് പരീക്ഷ എഴുതാൻ പോകുന്നുണ്ട്. അതിനാൽ പാലം തുറന്നു കൊടുക്കുന്നതിന് ജില്ല കലക്ടർ ഉത്തരവിട്ടു. കെണ്ടയിന്‍മൻെറ് സോണിലെ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വാഹനം സൗകര്യം ഉറപ്പുവരുത്തും. നിരീക്ഷണത്തില്‍ ഉള്ള ഒരു വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതുവാന്‍ പഞ്ചായത്ത് സൗകര്യം ചെയ്തുകൊടുക്കും. കറപ്പകുന്ന് വാര്‍ഡിലെ യാത്രകള്‍ നിയന്ത്രിക്കുന്നതിന് മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഹോട്സ്പോട്ട് ആയതിനാല്‍ ജനങ്ങള്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുവാന്‍ പാടില്ല. പ്രവാസികളായ 13 പേര്‍ നാട്ടിലെത്തിയതില്‍ എട്ടു പേര്‍ വീടുകളിലും അഞ്ചു പേർ കോവിഡ് കെയര്‍ സൻെററിലുമാണ് ഉള്ളത്. കുവൈറ്റില്‍നിന്ന് വന്ന അഴിയൂരുകാരനായ പ്രവാസിക്ക് രണ്ടു ദിവസം മുമ്പ് കൊറോണ സ്ഥിരീകരിച്ചിരുന്നു. 13ാം വാര്‍ഡിലെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് ആര്‍.ആര്‍.ടിമാര്‍ക്ക് പഞ്ചായത്ത് സഹായം ചെയ്യുന്നതാണ്. കുഞ്ഞിപ്പള്ളിക്ക് സമീപം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വണ്ടികളുടെ പാര്‍ക്കിങ് ഒഴിവാക്കാന്‍ ആര്‍.ടി.ഒയോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. സി.ഐ ടി.പി. സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, എസ്.ഐ നിഖില്‍, എച്ച്.ഐ വി.കെ. ഉഷ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.