തെങ്ങിൻതോട്ടം കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റും വിൽപനയും; രണ്ടുപേർക്കെതിരെ കേസ്

പേരാവൂർ: മുരിങ്ങോടിയിൽ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിലെ തെങ്ങിൻതോപ്പിൽ പ്രവർത്തിച്ചുവന്ന ചാരായവാറ്റു കേന്ദ്രം പേരാവൂർ എക്സൈസ് കണ്ടെത്തി തകർത്തു. ഇവിടെ നിന്ന് 100 ലിറ്റർ വാഷും മൂന്നു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രണ്ടുപേർക്കെതിരെ കേസെടുത്തു. മുരിങ്ങോടി സ്വദേശി എ. അജയൻ (42), ചെവിടിക്കുന്ന് സ്വദേശി എ. സുമേഷ് (42) എന്നിവർക്കെതിരെയാണ് അബ്കാരി നിയമ പ്രകാരം കേസെടുത്തത്. ലോക്ഡൗൺ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിൻെറ മറവിൽ ചാരായ നിർമാണം നടത്തി മുരിങ്ങോടി, പെരുമ്പുന്ന, പേരാവൂർ മേഖലകളിൽ വിൽപന നടത്തിവരുകയായിരുന്നു ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.