ഒ. പന്നീർസെൽവം ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ കോ-ഒാഡിനേറ്ററുമായ ഒ. പന്നീർസെൽവം ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ സൂളമേട് നെൽസൻ മാണിക്കം റോഡിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആശുപത്രിയിൽ പന്നീർസെൽവത്തെ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.