മുട്ടയിലെ പച്ചക്കരുവിന്​ കാരണം തീറ്റയിലെ മാറ്റം

തീറ്റകളില്‍ മാറ്റം വരുത്തി നിറംമാറ്റം സാധിക്കുമെന്ന് വെറ്ററിനറി സര്‍വകലാശാല കോട്ടക്കൽ: എല്ലാവരെയും അമ്പരിപ്പിച്ച പച്ചമുട്ടക്ക് ഒടുവിൽ സൂപ്പര്‍ ക്ലൈമാക്സ്. മുട്ടയിലെ പച്ചക്കരുവി‍ൻെറ രഹസ്യം ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം പുറത്തായി. ജനിതകമാറ്റമല്ലെന്നും കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തി‍ൻെറ വ്യത്യാസമാണ് കരുവി‍ൻെറ നിറംമാറ്റത്തിന് കാരണമെന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല ശാസ്ത്രസംഘം കണ്ടെത്തി. ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരക്കൽ ശിഹാബുദ്ദീൻെറ വീട്ടിലെ കോഴികളിടുന്ന മുട്ടയാണ് വാർത്തകൾ ഇടം പിടിച്ചിരുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥി‍ൻെറ നിര്‍ദേശപ്രകാരം പ്രഫ. ഡോ. ബിനോജ് ചാക്കോ, അസി. പ്രഫസർമാരായ ഡോ. ശങ്കര ലിംഗം, ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച സര്‍വകലാശാല നല്‍കുന്ന ഭക്ഷണം നല്‍കാനും പ്രത്യേക നിരീക്ഷണത്തിലാക്കാനും നിര്‍ദേശം നല്‍കി. സോയബീനും ചോളവുമായിരുന്നു നൽകിയത്. സാമ്പിളുകള്‍ മണ്ണുത്തിയിലെ ഉന്നത പഠനകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിനിടെ സര്‍വകലാശാല അധികൃതര്‍ നല്‍കിയ തീറ്റ രണ്ടാഴ്ച കഴിച്ചതോടെ കോഴിയിട്ട മുട്ടയുടെ കരു മഞ്ഞനിറമായി കാണാന്‍ തുടങ്ങി. ശിഹാബുദ്ദീന്‍ ഈ വിവരം സര്‍വകലാശാല അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ശിഹാബുദ്ദീന്‍ കൂടുതൽ പരിശോധനക്ക് കോഴികളെയും പഠനകേന്ദ്രത്തിലെത്തിച്ചു. ഇവയെ അധികൃതര്‍ പരിശോധിച്ചതോടെ നിറംമാറ്റം കണ്ടെത്തി. ഡയറക്ടര്‍ ഡോ. പി. അനിതയുടെ നേതൃത്വത്തിലായിരുന്നു പഠനം. കൃത്രിമനിറങ്ങള്‍ നല്‍കിയും തീറ്റകളില്‍ മാറ്റം വരുത്തിയും നിറംമാറ്റം സാധിക്കുമെന്ന് 1935ല്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെന്ന് വെറ്ററിനറി സര്‍വകലാശാല അറിയിച്ചു. ഇത് ജനിതക മാറ്റമല്ലെന്ന് തെളിഞ്ഞെന്ന് ഡോ. എസ്. ഹരികൃഷ്ണന്‍ വ്യക്തമാക്കി. പടം....mt kkl pachakkaruvulla kozhimutta പച്ചക്കരുവുള്ള കോഴിമുട്ട
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.