മാസ്ക്കും സാനിറ്റൈസറും തയാറാക്കി നൽകി

മാവൂർ: എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികളുടെയും ഇൻവിജിലേറ്റർമാരുടെയും ഉപയോഗത്തിന് എൻ.എസ്.എസ് മാസ്ക് ചലഞ്ചിൻെറ ഭാഗമായി മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് 1000 മാസ്ക്കുകളും 40 ബോട്ടിൽ സാനിറ്റൈസറും തയാറാക്കി നൽകി. പ്രിൻസിപ്പൽ ടി.എം. ശൈലജാദേവി, ഹെഡ്മാസ്റ്റർ കെ.സി. സത്യാനന്ദൻ, പി.ടി.എ പ്രസിഡൻറ് എൻ. സുരേഷ് എന്നിവർ ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. സുമയ്യ, ക്ലസ്റ്റർ കോഒാഡിനേറ്റർ എ.പി. മിനി, എം. ഷാംജിത്ത്, ഡോ. എ.എം. ഷബീർ, വളൻറിയർ ലീഡർമാരായ അനന്തു എസ്. അശോക്, എ. ആദിത്യ, മേഘ, മന്യ മനോജ്, മിത്ര, ദേവിക എന്നിവർ നേതൃത്വം നൽകി. mon mavoor mask മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് തയാറാക്കിയ മാസ്ക്കുകൾ പ്രിൻസിപ്പൽ ടി.എം. ശൈലജാദേവി ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.