ഇ-പോസ്​ ഉപകരണം തകരാറിൽ; സൗജന്യ റേഷൻ കിറ്റ്​ ലഭിക്കാത്തവരുടെ എണ്ണം കൂടുന്നു

കക്കോടി: സർക്കാർ നൽകുന്ന സൗജന്യ റേഷൻ കിറ്റ് ലഭിക്കുന്നില്ലെന്ന പരാതികളുടെ എണ്ണം കൂടുന്നു. ലോക്ഡൗണില്‍ പ്രയാസപ്പെടുന്നവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ റേഷൻകടകൾ വഴിനൽകുന്ന സൗജന്യ ഭക്ഷ്യ-ധാന്യ കിറ്റാണ് സാേങ്കതിക തകരാറുമൂലം ലഭിക്കാതെ പോവുന്നത്. ജില്ലയിലെ മിക്ക റേഷൻകടകളിലും ഇത്തരം പരാതികൾ നിരവധിയാണ്. കിറ്റ് വാങ്ങാൻ റേഷൻ കടയിലെത്തുേമ്പാഴാണ് ലിസ്റ്റിൽ തങ്ങളുടെ പേരില്ലെന്ന വിവരം കാർഡുടമകൾ അറിയുന്നത്. പരാതിയുമായി റേഷനിങ് ഇൻസ്പെക്ടർമാരെയോ സൈപ്ല ഒാഫിസിലോ ബന്ധപ്പെടുേമ്പാഴാണ് ഫോൺ വഴിയുള്ള അറിയിപ്പിൽ തങ്ങൾക്ക് കിറ്റ് ആവശ്യമില്ല എന്ന് ഒാപ്ഷൻ നൽകിയിട്ടുണ്ടെന്ന മറുപടി ലഭിക്കുന്നത്. എന്നാൽ, അത്തരമൊരു സമ്മതം തങ്ങൾ നൽകിയിട്ടില്ലെന്നാണ് കാർഡ് ഉടമകൾ പറയുന്നത്. കിറ്റ് ലഭ്യമാക്കുന്നതിന് സിവിൽസൈപ്ലസിൻെറ െഎ.ടി സെല്ലിൽ പരാതി നൽകുകയാണ്. നൂറുകണക്കിന് പരാതികളാണ് ഇത്തരത്തിൽ സിവിൽ സെെപ്ലസിന് ലഭിച്ചിട്ടുള്ളതെന്ന് അധികൃതർ വെളിപ്പെടുത്തുന്നു. എല്ലാ വിഭാഗം കാർഡുകളിലും ഇത്തരത്തിലുള്ള സാേങ്കതിക തകരാർ കടന്നുകൂടിയിട്ടുണ്ട്. ഇ-പോസ് ഉപകരണത്തിൻെറ തകരാറാണ് ആനുകൂല്യം നഷ്ടപ്പെടാൻ കാരണമെന്ന് അധികൃതർതന്നെ പറയുന്നു. വിവിധ ആനുകൂല്യങ്ങൾ ഒരുമിച്ച് എത്തിയതോടെ ഇ-പോസ് ഉപകരണം തകിടം മറഞ്ഞിതാണ് െഎ.ടി സെല്ലിൽ പരാതിയുടെ പ്രളയമാകാൻ കാരണമത്രേ. ചില വിഭാഗത്തിലെ മുഴുവൻ കാര്‍ഡുകള്‍ക്കും കിറ്റ് വിതരണം ചെയ്തു എന്ന് പറയുേമ്പാഴും കിറ്റ്ലഭിക്കാത്തവരുടെ എണ്ണം ഏറെയാണ്. പലർക്കും പരാതിപ്പെടേണ്ട വിധം അറിയാത്തതിനാൽ കിറ്റുകൾ ഉപേക്ഷിക്കേണ്ടിവരികയാണ്. ചില റേഷൻ കടക്കാർ തൽസമയം തന്നെ പരാതി ആർ.െഎമാരെ അറിയിക്കുന്നുണ്ടെങ്കിലും കിറ്റ് ലഭിക്കുമോ എന്നതിന് തീർപ്പു പറയാൻ കഴിയുന്നില്ല. റേഷൻ കടയിൽനിന്നുള്ള കിറ്റ് വിതരണം 26 വരെ നീട്ടിയിട്ടുണ്ടെങ്കിലും അതിനിടയിൽ പരാതി പരിഹരിക്കുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. ലിസ്റ്റിൽപെട്ടവർ നിശ്ചിതതീയതിക്കകം വാങ്ങിയില്ലെങ്കിൽ പിന്നീട് സെെപ്ലകോ വഴി വിതരണം ചെയ്യാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.