ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരടക്കം 10 പേരുടെയും പരിശോധന ഫലം നെഗറ്റിവ്

ഈങ്ങാപ്പുഴ: കർണാടക സ്വദേശിയായ വനിത ഡോക്ടർക്ക് കോവിഡ്–19 സ്ഥിരീകരിച്ചതോടെ അവർ ജോലി ചെയ്തിരുന്ന ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ആറു ജീവനക്കാരുടെയും ഡോക്ടർ പരിശോധിച്ച നാല് ഗർഭിണികളുടെയും പരിശോധന ഫലം നെഗറ്റിവ്. ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മേയ് അഞ്ചിനാണ് കർണാടകയിലെ വീട്ടിലെത്തിയത്. സർക്കാർ ക്വാറൻറീനിൽ പോകാതെ പെയ്ഡ് ക്വാറൻറീനിലിരുന്ന ഡോക്ടർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതോടെ താൻ ജോലി ചെയ്ത ആശുപത്രിയിലെ ജീവനക്കാരിൽനിന്നാകാം രോഗം പകർന്നതെന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് പത്തുപേരെയും ഡോക്ടറെ കർണാടകയിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയത്. ഡ്രൈവറുടെയും പരിശോധന ഫലം നെഗറ്റിവാണ്. ഡോക്ടറുടെ പരാമർശത്തോടെ ആശുപത്രിയിലേക്ക് ആരും വരാത്ത സാഹചര്യം ഉടലെടുത്തിരുന്നു. പരിശോധന ഫലം വന്നതോടെയാണ് നാട്ടുകാരുടെ ഭീതി ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.