ജെ.ഡി.ടിയിൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ചു

വെള്ളിമാട്കുന്ന്: ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ പത്താം ക്ലാസിലെ വിദ്യാർഥികൾക്കുള്ള ഓൺലൈൻ പഠനം ആരംഭിച്ചു. പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ, എൻ.സി.സി പ്രസിഡൻറ് പി. ഹാരിസ് എന്നിവർ ഓൺലൈനിൽ സംവദിച്ചു. അദീബ് മാസ്റ്റർ ഗണിത ശാസ്ത്ര ക്ലാസെടുത്തു. എല്ലാ ദിവസവും രണ്ടു വിഷയത്തിൽ രാവിലെയും ഉച്ചക്കു ശേഷവും ക്ലാസുണ്ടായിരിക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. സംസ്ഥാനത്തെ പ്രഗല്ഭ അധ്യാപകരുടെ പരിശീലനം ഒരുക്കിയതായി കോഓഡിനേറ്റർ സാദിഖ് മാസ്റ്റർ അറിയിച്ചു. വ്യക്തിത്വ വികസനവും പഠനാനുഭവ പ്രവൃത്തികളും പുതിയ സംവിധാനത്തിൽ സൃഷ്ടിക്കും. ഓൺലൈൻ ക്ലാസ് വിദ്യാർഥികൾക്ക് പുതിയ അനുഭവം സൃഷ്ടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.