എളമരം കടവിൽ ബോട്ട് സർവിസ് ഇന്ന് പുനരാരംഭിക്കും

മാവൂർ: ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ച എളമരം കടവിലെ ബോട്ട് സർവിസ് ശനിയാഴ്ച പുനരാരംഭിക്കും. സാമൂഹിക അകലവും കോവിഡ് ജാഗ്രതയും പാലിച്ച് സർവിസ് നടത്താമെന്ന ഉറപ്പിൽ മാവൂർ പൊലീസ് സർവിസിന് അനുമതി നൽകുകയായിരുന്നു. കോഴിക്കോട്-മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് എളമരം കടവിലെ ബോട്ടുസർവിസ് യാത്രക്കാർക്ക് ഏറെ പ്രയോജനമാണ്. ഇരുചക്രവാഹനങ്ങൾ കടവ് കടത്താനുള്ള സൗകര്യത്തോടെയാണ് ബോട്ട് സർവിസ്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ് സർവിസിന് അനുമതി. ക്ലാസ് മുറി ശുചീകരിച്ചു കുറ്റിക്കാട്ടൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് റൂമുകൾ യൂത്ത് കെയറി‍ൻെറ ഭാഗമായി യൂത്ത് കോൺഗ്രസ് കമ്മിറ്റി ശുചീകരിച്ചു. ജിനീഷ് കുറ്റിക്കാട്ടൂർ, നവാസ് കുറ്റിക്കാട്ടൂർ, എം.എസ്. ഷിഹാബുദ്ദീൻ, എ.പി. അവിനാഷ്, അനന്തു, സൂരജ് ശങ്കർ, അക്ഷയ് ആനന്ദ്, ഇർഷാദ്, അക്മൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.