സ്വാതന്ത്ര്യസമര സേനാനി ഉണ്ണീരിക്ക് വീടായി

കക്കോടി: സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരിക്ക് വീട് കൈമാറി. പ്രളയത്തിൽ വീട് നശിച്ചവർക്ക് കെ.പി.സി.സിയും ഐ.എൻ.സി.എഫ്.ബി കുട്ടായ്മയും നിർമിച്ചുനൽകിയതാണ്. താക്കോൽദാന ചടങ്ങിൽ ഓൺലൈനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്തു. ടി. സിദ്ദീഖ് വീടിൻെറ താക്കോൽ കൈമാറി. പൂനൂർ പുഴയുടെ കക്കോടി പൂവത്തൂർ ബണ്ടിന് സമീപത്തായിരുന്നു സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരിയും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം പൊങ്ങി വീട് തകർന്നു. പലഭാഗത്തായി ചുമരിൽ വിള്ളൽ വീണിരുന്നു. താമസയോഗ്യമല്ലാത്തതിനാൽ പിന്നീട് ഇത് പൊളിച്ചുമാറ്റി. പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കായി കെ.പി.സി.സി നിർമിച്ചുനൽകുന്ന ആയിരം വീടുകളിൽ ഉൾപ്പെടുത്തിയാണ് ഐ.എൻ.സി.എഫ്.ബി ഉണ്ണീരിക്ക് വീട് നിർമിച്ചുനൽകിയത്. കക്കോടി പടിഞ്ഞാറ്റുംമുറിക്കു സമീപം മൂന്നു സൻെറ് സ്ഥലത്താണ് വീടുണ്ടാക്കിയത്. 96 വയസ്സിലും ഗാന്ധിയൻ ആശയങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുകയാണ്. മണ്ഡലം പ്രസിഡൻറ് അറോട്ടിൽ കിഷോർ അധ്യക്ഷത വഹിച്ചു. എൻ.പി. ബിജേഷ്, എൻ. ജയകൃഷ്ണൻ, ഇ.എം. ഗിരീഷ് കുമാർ, കെ.സി.കെ. ഉണ്ണികൃഷ്ണൻ, സുധി പാറക്കൽ, മലയിൽ ഗിരീഷ്, എം.കെ. പ്രഭാകരൻ, മുഹമ്മദ് ഇഖ്ബാൽ, അജ്സൽ മുനീം, ജിഹാദ് സുറൂർ, രാകേഷ് ശങ്കർ, രാജേഷ് അച്ചരമ്പത്ത്, അബൂ സഹം, മൻസൂർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.