Follow up അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡ് പ്രവൃത്തി: കൃഷി നശിച്ചവർക്ക് കരാറുകാരൻ നഷ്​ടപരിഹാരം നൽകണം - യു.ഡി.എഫ് ജനപ്രതിനിധികൾ

Follow up അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡ് പ്രവൃത്തി: കൃഷി നശിച്ചവർക്ക് കരാറുകാരൻ നഷ്ടപരിഹാരം നൽകണം - യു.ഡി.എഫ് ജനപ്രതിനിധികൾ തിരുവമ്പാടി: അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡ് പ്രവൃത്തിയുടെ അപാകത കാരണം താഴെ തിരുവമ്പാടിയിൽ വെള്ളക്കെട്ടിൽ കൃഷി നശിച്ച കർഷകർക്ക് കരാറുകാരൻ നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലം സന്ദർശിച്ച യു.ഡി.എഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭ്യമാക്കാൻ ജോർജ് എം. തോമസ് എം.എൽ.എ മുൻകൈെയടുക്കണം. റോഡ് നിർമാണത്തിലെ ആസൂത്രണമില്ലായ്മയും അശാസ്ത്രീയ നിർമാണവും ജനങ്ങൾക്ക് വലിയ ദുരിതമാണുണ്ടാക്കിയത്. അന്തർദേശീയ നിലവാരത്തിൽ വിഭാവനം ചെയ്തെന്ന് അവകാശപ്പെട്ട് നിർമാണം തുടങ്ങിയ 21.300 കി.മീ ദൂരമുള്ള റോഡ് അഴിമതിക്ക് വഴിയൊരുക്കിയിരിക്കയാണ്. പഞ്ചായത്ത് റോഡ് നിർമിക്കുമ്പോൾപോലും കലുങ്കുനിർമാണം ആദ്യം നടത്തുമെന്നിരിക്കെ റോഡ് നിർമാണം തുടങ്ങി 26 മാസം കഴിഞ്ഞിട്ടും ഇനിയും കലുങ്കുകൾ നിർമിക്കാനുണ്ടെന്നത് കെടുകാര്യസ്ഥതയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഏലിയാമ്മ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, പൗളിൻ, ഡി.സി.സി സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ, രാമചന്ദ്രൻ കരിമ്പിൽ, ടി.എൻ. സുരേഷ്, മുസ്തഫ കമാൽ, കെ.എ. അബ്ദുറഹിമാൻ, വിപിൻ കുമാർ, ഒ.ടി. അലവി, യു.സി. അജ്മൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.