ഐ.എച്ച്​.ആർ.ഡി അധ്യാപകരുടെ കരാർ പുതുക്കണം -കെ.യു.ടി.എസ്.എഫ്

കോഴിക്കോട്: സംസ്ഥാനത്ത് ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള കോളജുകളിലെ ഗെസ്റ്റ് അധ്യാപകരുടെ കരാർ അടുത്ത ഒരു വർഷത്തേക്കുകൂടി പുതുക്കിനൽകണമെന്ന് കെ.യു.ടി.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ഡൗൺ നീണ്ടുപോകുകയും അധ്യയനം തുടങ്ങാൻ അനിശ്ചിതത്വം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ജീവിതം ഏറെ പ്രയാസത്തിലാണ്. ഇതുസംബന്ധിച്ച് ഐ.എച്ച്.ആർ.ഡി ഡയറക്ടർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും കെ.യു.ടി.എസ്.എഫ് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.