ഭക്ഷണക്കിറ്റുകൾ വിതരണം

മുക്കം: ജമാഅത്തെ ഇസ്ലാമി കാരമൂല യൂനിറ്റ് കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിക്കുന്ന 120 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം കെ.പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി. ഹുസൻ, മുജീബ് കെ.പി. റഊഫ് റഹ്മാൻ, പ്രിൻസർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി. ഭക്ഷ്യവസ്തുക്കളുടെ സ്വയംപര്യാപ്ത: ആർജവം പദ്ധതി തുടങ്ങി മുക്കം: കാലാവസ്ഥ കെടുതിയുടെയും കോവിഡ് 19ൻെറയും പശ്ചാത്തലത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കാനായി സ്വതന്ത്ര കർഷകസംഘം സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച ആർജവം പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം തൈനടീൽ നിർവഹിച്ച് തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹിമാൻ നിർവഹിച്ചു. കാലഘട്ടത്തെ അതിജീവിക്കാൻ മുൻകരുതലെന്ന നിലയിൽ പരാശ്രയം കുറക്കുന്നതിനായി പരമാവധി ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുഹമ്മദ്, ജനറൽ സെക്രട്ടറി വൈത്തല അബൂബക്കർ, പഞ്ചായത്ത് എസ്.ടി.യു പ്രസിഡൻറ് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.