ലോക്ഡൗൺ കാലത്തെ സർഗാത്മകമാക്കി പി.ടി.എം സ്​കൗട്ട് വിദ്യാർഥികൾ

കൊടിയത്തൂർ: ലോക്ഡൗൺ കാരണം പതിവ് പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതോടെ തങ്ങളുടെ ഒഴിവുസമയങ്ങളെ മികവുറ്റതാക്കി മാറ്റി വിവിധ പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ച് ശ്രദ്ധേയമാവുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ. ആധുനിക സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള വിഡിയോ പ്രസൻറേഷൻ, ക്വിസ് മത്സരം, മാസ്ക് നിർമാണം മൊബൈൽ ഫോട്ടോഗ്രഫി മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. പാചകം, കൃഷി, കരകൗശല നിർമാണം, കലാപ്രകടനം എന്നിങ്ങനെ തരംതിരിച്ചാണ് വിദ്യാർഥികൾ വിഡിയോ പ്രസേൻറഷനുകൾ തയാറാക്കിയത്. വിദ്യാർഥികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് അധ്യാപകരും രക്ഷിതാക്കളും നിറഞ്ഞ പിന്തുണ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.