ബാർബർ ഷോപ്പുകൾ പ്രവർത്തിച്ചു തുടങ്ങി

തളിപ്പറമ്പ്: ജില്ലയിൽ ഹോട്സ്പോട്ടല്ലാത്ത തളിപ്പറമ്പ് അടക്കമുള്ള നഗരങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ ബാർബർ ഷോപ്പുകൾ തുറന്നു. ഒരേസമയം രണ്ടുപേരെ മാത്രമാണ് ഷോപ്പിൽ കാത്തിരിക്കാൻ അനുവദിക്കുന്നത്. ഇവർക്കാവശ്യമായ സാനിറ്റൈസർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കട്ടിങ്ങും ഷേവിങ്ങും മാത്രമാണ് ചെയ്യുന്നത്. ഫേഷ്യൽ പോലുള്ള സൗന്ദര്യ വർധക ജോലികൾ നടത്തുന്നില്ല. വിളിച്ചുപറയുന്ന ഉപഭോക്താക്കളോട്, മുടിമുറിക്കുമ്പോൾ ടവലായി ഉപയോഗിക്കാനാവശ്യമായ തുണി കൊണ്ടുവരാൻ പറയുന്നുണ്ട്. വലിയ മുൻകരുതലാണ് ആദ്യദിനം ഇവർ എടുത്തത്. അതേസമയം, ചിലയിടങ്ങളിൽ തിരക്ക് അനുഭവപ്പെട്ടതായും നിയന്ത്രണ നിർദേശങ്ങൾ പാലിക്കാത്തതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.