ചെങ്ങോട്ടുകാവിൽ ഭീഷണിയായി തെങ്ങുകൾ

കൊയിലാണ്ടി: ദേശീയപാത യാത്രക്കാർക്ക് ഭീഷണിയായി തെങ്ങുകൾ. ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും ഇടയിലാണ് തെങ്ങുകൾ റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്നത്. റോഡിൻെറ നടുക്കായാണ് ചില തെങ്ങുകളുടെ തലപ്പ്. പലപ്പോഴും വാഹനങ്ങളിൽ തേങ്ങയും ഓലയുമൊക്കെ വീഴാറുണ്ട്. ചെറിയ കാറ്റടിച്ചാൽപോലും തെങ്ങ് ദേശീയപാതയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. ദേശീയപാതക്ക് സമീപത്തായി റെയിൽപാളവുമുണ്ട്. രണ്ട് വർഷം മുമ്പ് കാറിനു മുകളിൽ തെങ്ങ് വീണ് ഒരാൾ മരിച്ചിരുന്നു. താലൂക്ക് സഭയിൽ പ്രശ്നം ഉന്നയിച്ചിരുന്നെങ്കിലും പരിഹാരമായിട്ടില്ല. കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.