ക്വാറൻറീൻ കേന്ദ്രത്തിലെ ടാങ്കിൽ പരുന്ത് ചത്തു

പേരാമ്പ്ര: മാലിദ്വീപിൽനിന്നെത്തിയ ഒമ്പതുപേർ സമ്പർക്കവിലക്കിൽ കഴിയുന്ന പേരാമ്പ്ര ലൂണാർ ലോഡ്ജിലെ വാട്ടർ ടാങ്കിൽ പരുന്ത് ചത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ 17ാം തീയതി മുതൽ കുടിക്കാനൊഴിച്ച് ബാക്കി ആവശ്യങ്ങൾക്ക് ഈ വെള്ളമാണ് ഉപയോഗിച്ചത്. കഴിഞ്ഞദിവസം രാത്രി ടാപ്പിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് താമസക്കാർ ടാങ്ക് പരിശോധിക്കുന്നത്. കോൺക്രീറ്റ് ടാങ്കിന് മേൽക്കൂരയൊന്നും ഇല്ലാത്തതുകാരണം പലവിധ മാലിന്യങ്ങളും ടാങ്കിൽ ഉണ്ട്. വില്ലേജ്-ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെതുടർന്ന് അവർ വന്ന് ടാങ്ക് വൃത്തിയാക്കി. എന്നാല്‍ പൂർണ രീതിയിലുള്ള ശുചീകരണം നടത്തിയില്ലെന്ന് ക്വാറൻറീനില്‍ കഴിയുന്നവര്‍ പറഞ്ഞു. അഴുകിയ പക്ഷിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകളിലുണ്ടെന്നും ടാങ്ക് ക്ലോറിനൈസേഷന്‍ നടത്തിയില്ലെന്നും അവര്‍ പറയുന്നു. ചിലര്‍ക്ക് വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നതായും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.