ആരോഗ്യ പ്രവർത്തകയടക്കം മൂന്നുപേർക്ക്​ കോവിഡ്​

കണ്ണൂർ: കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകയടക്കം ജില്ലയില്‍ മൂന്നുപേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ല ആശുപത്രിയിലെ അറ്റൻഡറും ചിറക്കല്‍ സ്വദേശിയുമായ 54കാരിക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ഡ്യൂട്ടിക്ക് ശേഷം രണ്ടാഴ്ചയായി നിരീക്ഷണത്തിൽ കഴിയവേയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. 15 വീതം ഡോക്ടർമാരും നഴ്സുമാരും അടക്കം 40തോളം ആരോഗ്യ പ്രവർത്തകരാണ് ഇവർക്കൊപ്പം കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് നിരീക്ഷണത്തിൽ പോയിരുന്നത്. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ടുപേർ മുംബൈയില്‍ നിന്നെത്തിയവരാണ്. മേയ് ഒമ്പതിന് മുംബൈയിൽനിന്നെത്തിയ ചൊക്ലി സ്വദേശിയായ 35കാരനും 10നെത്തിയ പയ്യാമ്പലം സ്വദേശിയായ 31കാരനുമാണ് പുതുതായി കോവിഡ് ബാധിച്ചത്. ജില്ലയിൽ ആദ്യമായാണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതർ 126 ആയി. 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തിങ്കളാഴ്ച ആർക്കും രോഗമുക്തിയില്ല. ഒന്നും രണ്ടും ഘട്ടങ്ങളിൽ കോവിഡ് ബാധിച്ചവരെല്ലാം രോഗമുക്തി നേടിയിരുന്നു. നിലവില്‍ കോവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5554 പേരാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 27 പേരും കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 13 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചുപേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 11 പേരും വീടുകളില്‍ 5498 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍നിന്ന് 4865 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4707 ഫലം ലഭ്യമായി. 58 ഫലം ലഭിക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.