കൃത്രിമ ക്ഷാമം: കോഴിക്കച്ചവടക്കാർക്കെതിരെ വ്യാപക പരാതി കോഴിയിറച്ചി വിപണനം നഷ്​ടമെന്ന് കച്ചവടക്കാർ

ഓമശ്ശേരി: ടൗണിൽ കോഴിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചതായി വ്യാപക പരാതി. ഉച്ചയായപ്പോൾ കടകൾ പൂട്ടി സ്ഥലം വിട്ട കോഴിക്കച്ചവടക്കാർക്കെതിരെ പ്രതിഷേധം ശക്തമായി. കോഴിയിറച്ചിക്ക് കിലോക്ക് 200 രൂപയാണ് ജില്ല ഭരണകൂടം ഇന്നലെ നിശ്ചയിച്ചത്. ഈ വിലക്ക് വിൽപന നടത്തിയാൽ നഷ്ടം സംഭവിക്കുന്നതിനാലാണ് കച്ചവടം പരിമിതപ്പെടുത്താൻ കച്ചവടക്കാരെ പ്രേരിപ്പിച്ചത്. അതേസമയം, കഴിഞ്ഞ ആഴ്ചകളിൽ 160,180 എന്നിങ്ങനെയായിരുന്നു കോഴി വില. കച്ചവടക്കാരുമായി കൂടിയാലോചിച്ചാണ് 200 രൂപ നിശ്ചയിച്ചത്. റമദാൻ സമയത്ത് ഇറച്ചിക്ക് കർശന വില നിയന്ത്രണം ഏർപ്പെടുത്തിയതാണ് കച്ചവടക്കാരെ പ്രകോപിപ്പിച്ചത്. ഇഷ്ടം പോലെ വിലയീടാക്കാനുള്ള നീക്കത്തിൻെറ ഭാഗമായാണ് സാധനം ലഭ്യമാക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബദൽ കച്ചവടം ആരംഭിക്കുന്നതിനും നിലവിലെ കച്ചവടക്കാരെ ബഹിഷ്കരിക്കുന്നതിനുമുള്ള ചർച്ചയാണ് സോഷ്യൽ മീഡിയകളിൽ സജീവമായി നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.