മരുന്നുമാലിന്യം തള്ളിയ വാർത്ത വിവാദമാക്കിയത് രാഷ്​ട്രീയ പ്രേരിതമെന്ന്

ചേളന്നൂർ: പള്ളിപ്പൊയിൽ ചാരിറ്റബിൾ ട്രസ്റ്റ് മരുന്ന് മാലിന്യം തള്ളിയത് വിവാദമാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. കാലങ്ങളോളം ഉപയോഗശൂന്യമായ വെള്ളമില്ലാത്ത, മാലിന്യങ്ങൾ തള്ളിയിരുന്ന കിണറ്റിൽ ഉടമയുടെ അറിവോടെ കാലാവധി കഴിഞ്ഞ മരുന്നിൻെറ പാക്കറ്റുകൾ നിക്ഷേപിച്ചിരുന്നു. കിണറിൻെറ ഉടമക്കും അയൽവാസികൾക്കും പരാതി ഇല്ലാതിരുന്നിട്ടും പ്രദേശത്തെ ചില രാഷ്ട്രീയക്കാർ മുതലെടുപ്പിന് ശ്രമിച്ചപ്പോൾ നിക്ഷേപിച്ച മരുന്നുകൾ വാർഡ് മെംബറുടെ മധ്യസ്ഥതയിൽ എടുത്തുമാറ്റാൻ തീരുമാനിച്ചതാണ്. അത് എടുത്തുമാറ്റുകയും ചെയ്തു. കോൺഗ്രസ്‌ നേതൃത്വം നൽകുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയതിനാൽ ട്രസ്റ്റിൻെറ പ്രവർത്തനം അവസാനിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ചിലർ വ്യാജപരാതിയുമായി രംഗത്തുവരുകയായിരുന്നുവെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.