സിമൻറ് വിലയും കുത്തനെ കൂട്ടി; നിർമാണ മേഖലക്ക് തിരിച്ചടി

ഒറ്റയടിക്ക് കൂട്ടിയത് 60 രൂപ എടക്കാട്: സിമൻറ് വില കുതിച്ചുയർന്നത് നിർമാണ മേഖലക്ക് കനത്ത തിരിച്ചടിയായി. എല്ലാ സിമൻറുകൾക്കും ചാക്കിന് 60 രൂപയാണ് വില കൂട്ടിയത്. ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ ജില്ലയിൽ എവിടെയും പുതുതായി സിമൻറുകൾ വന്നിട്ടില്ല എന്നിരിക്കെയാണ് ഈ അമിത വില എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കരാറുകാർ പറയുന്നു. ലോക്ഡൗണിന് മുമ്പ്, എ.സി.സി, രാംകൊ, ശങ്കർ, എന്നീ ബ്രാൻഡ് സിമൻറുകൾക്ക് ചില്ലറ വിൽപന 390 മുതൽ 395 വരെ ആയിരുന്നെങ്കിൽ ഇപ്പോഴത് 455 രൂപയായി. 365 രൂപയിൽ വിൽപന നടത്തിയ മലബാർ സിമൻറ് 425 രൂപക്കാണ് ഇപ്പോൾ വിൽപന നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നേരെത്തെ ഉണ്ടാക്കിയ കരാർ പ്രകാരമുള്ള ജോലികൾ പൂർത്തീകരിക്കണമെങ്കിൽ ഇപ്പോഴത്തെ സിമൻറിൻെറ കുത്തനെയുള്ള വിലക്കയറ്റം വൻ സാമ്പത്തിക ബാധ്യതക്ക് വഴിവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.