സർക്കാർ ജീവനക്കാർക്ക്​ കെ.എസ്.ആർ.ടി.സി ബസ്

പയ്യന്നൂർ: ജില്ല ഭരണകൂടത്തി‍ൻെറ നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച മുതൽ സർക്കാർ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോയിൽനിന്ന് കണ്ണൂരിലേക്ക് രണ്ടും കാസർകോട്ടേക്ക് ഒന്നും ബസുകൾ അധികമായി ഓടിക്കും. നിലവിൽ കാസർകോട്‌ സിവിൽ സ്റ്റേഷനിലേക്ക് രണ്ടും കോടതിയിലേക്ക് ഒന്നും സർവിസുകളാണുള്ളത്. പുതുതായി കാസർകോട്ടേക്ക് അനുവദിച്ചത് കോടതി ജീവനക്കാർക്ക് വേണ്ടിയാണ്. ഫോൺ: 9447646452, 9605520299, 9400904060. കരിവെള്ളൂരിൽനിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ബസ് പയ്യന്നൂർ, പിലാത്തറ, തളിപ്പറമ്പ് വഴിയും 8.40ന് പയ്യന്നൂരിൽനിന്ന് പുറപ്പെടുന്ന ബസ് പിലാത്തറ, പഴയങ്ങാടി, ചെറുകുന്ന് വഴിയും കണ്ണൂരിലെത്തും. വൈകീട്ട് തിരിച്ച് ഇതേ റൂട്ടിൽ തന്നെ. ഫോൺ: 9995174565, 9961965774. ഒരു വാഹനത്തിൽ യാത്രക്കായി 30 ജീവനക്കാരെ മാത്രമേ അനുവദിക്കൂ. സാധാരണ നിരക്കി‍ൻെറ ഇരട്ടിയായിരിക്കും യാത്ര ചാർജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.