സി.പി.എം നേതൃത്വത്തിൽ കരനെൽ കൃഷി തുടങ്ങി

മാവൂർ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുംകാലങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാറിൻെറ നിർദേശത്തെ തുടർന്ന് സി.പി.എം മാവൂർ ലോക്കൽ കമ്മിറ്റി ആലിൻചുവട് ബ്രാഞ്ചിൽ കര നെൽകൃഷി വിത്ത് ഇറക്കി. കുതിരാടം പെരിക്കാക്കോട്ട് തരിശ് കിടന്ന ഒരേക്കർ ഭൂമി കാട് വെട്ടിത്തെളിച്ചാണ് 'വൈശാഖ്' ഇനം നെൽവിത്ത് ഇറക്കിയത്. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂരിലെ 17 ബ്രാഞ്ചിലും വാഴ, ചേന, നെല്ല് , കപ്പ, വിവിധ പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നുണ്ട്. പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെങ്കിലും അവയെ പ്രതിരോധിച്ച് സുരക്ഷ ഒരുക്കിയാണ് കൃഷിയിടങ്ങൾ ഒരുക്കുന്നത്. ആലിൻചുവട് ബ്രാഞ്ച് കമ്മിറ്റിയുടെ നെൽകൃഷിക്ക് വിത്ത് ഇറക്കൽ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ. ഉണ്ണികൃഷ്ണൻ, പി. മനോഹരൻ, കെ. മഹേഷ്, പി. വിനയൻ, സുബ്രഹ്മണ്യൻ, വിജയൻ, ബീരാൻ, മുഹമ്മദ്കുട്ടി, പ്രവീൺ കുമാർ, ചന്ദ്രൻ, ഗീതാമണി, ദേവയാനി ടീച്ചർ, സൗമിനി എന്നിവർ നേതൃത്വം നൽകി. മുട്ടക്കോഴി വളർത്തൽ ചലഞ്ചുമായി വെറ്ററിനറി ഡോക്ടർമാർ പൂനൂര്‍: കോവിഡ്19 പശ്ചാത്തലത്തിൽ മുട്ടക്കോഴി വളർത്തൽ ചലഞ്ചുമായി വെറ്ററിനറി ഡോക്ടർമാർ. 'ഗാർഹിക ജൈവ മാലിന്യ സംസ്കരണം മുട്ടക്കോഴിയിലൂടെ' എന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷനാണ് (കെ.ജി.വി. ഒ.എ) ചലഞ്ചുമായി മുന്നിട്ടിറങ്ങിയത്. കേരളത്തിൽ പ്രതിവർഷം 400 മുതൽ 500 കോടി മുട്ടകൾ ആവശ്യമാണ്. ഇതിൽ 120 കോടി മുട്ടകൾ മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നത്. വർഷത്തിൽ 200 ഓളം മുട്ടകളിടുന്ന ഗ്രാമശ്രീ ഇനങ്ങളാണ് ഈ പദ്ധതിക്ക് അഭികാമ്യം. മതിയായ ഭക്ഷ്യ അവിശിഷ്ടങ്ങള്‍ ഇല്ലാത്ത ദിവസങ്ങളിൽ മാത്രം കോഴിത്തീറ്റകൾ നൽകിയാൽ മതി. സ്ഥല ലഭ്യത അനുസരിച്ച് അടുക്കള മുറ്റത്തെ കോഴി വളർത്തലോ മട്ടുപ്പാവിലെ ഹൈടെക് കൂടുകളോ ഉപയോഗിക്കാം. മാത്രവുമല്ല നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂലകങ്ങളും മറ്റു ധാതുക്കളും ധാരാള മടങ്ങിയ കോഴിക്കാഷ്ഠം അടുക്കളത്തോട്ടത്തിലെ പച്ചക്കറിക്ക് വളമായും ഉപയോഗിക്കാം. ഭക്ഷ്യ സുരക്ഷക്കായി സ്വയം പര്യാപ്തത കൈവരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശം മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ ഏറ്റെടുക്കുകയാണെന്ന് കെ.ജി.വി.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. കെ.ആർ.അരുൺ കുമാർ പറഞ്ഞു. സംസ്ഥാന വ്യാപകമായ പദ്ധതിയിൽ ഒരു വെറ്ററിനറി ഡോക്ടർ മുട്ടക്കോഴി വളർത്തലിൻെറ സെൽഫിയിലൂടെ അഞ്ചു പേരെ ചലഞ്ച് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് പദ്ധതി ആരംഭിച്ചത്. പ്രവാസികൾക്കായി കുന്ദമംഗലം ഐ.ഐ.എമ്മിൽ 50 മുറികൾ ഏറ്റെടുത്തു കുന്ദമംഗലം: വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി കുന്ദമംഗലം ഐ.ഐ.എമ്മിലെ 50 ഹോസ്റ്റൽ മുറികൾ റവന്യൂ വകുപ്പ് ഏറ്റെടുത്തു. െഡപ്യൂട്ടി കലക്ടർ ബിജു, തഹസിൽദാർ ശുഭൻ, സ്പെഷൽ തഹസിൽദാർ റീത, കുന്ദമംഗലം വില്ലേജ് ഓഫിസർ ശ്രീജിത്ത്, കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജയൻ ഡൊമിനിക്, സബ് ഇൻസ്പെക്ടർ ജോർജ് പി. ജോർജ് എന്നിവർ ഐ.ഐ.എമ്മി ലെത്തി മുറികൾ ഏറ്റെടുത്തു. നിലവിൽ പ്രവാസികളെ താമസിപ്പിക്കുന്ന ചാത്തമംഗലം എൻ.ഐ.ടി, കുന്ദമംഗലം സ്കൂൾ ഓഫ് മാത്തമാറ്റിക്സ് എന്നിവിടങ്ങളിലെ മുറികളിൽ ആളുകൾ നിറഞ്ഞാൽ ഐ.ഐ.എമ്മിലായിരിക്കും താമസ സൗകര്യം ഒരുക്കുക. കിറ്റ് വിതരണം കത്തറമ്മൽ: നെല്ലിക്കാംകണ്ടി ധ്വനി സന്നദ്ധ കൂട്ടായ്മ 50 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. എൻ.കെ.പ്രഭാഷ്, പി.ടി.സലീഷ്, എൻ.കെ.കൃഷ്ണരാജ്, പി.ടി.ഷിബു സംബന്ധിച്ചു. വിത്തിറക്കി കൊടുവള്ളി: സി.പി.ഐ ആഭിമുഖ്യത്തിൽ 'ഭാവി അതിജീവനം' കാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പച്ചക്കറി കൃഷിയുടെ കൊടുവള്ളി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വിത്ത് നടീൽ കാമ്പയിൻ തലപ്പെരുമണ്ണയിൽ പി. റഷീദിൻെറ കൃഷിയിടത്തിൽ വിത്ത് പാകി മണ്ഡലം കമ്മിറ്റിയംഗം കെ. സോമൻ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി പി.ടി.സി. ഗഫൂർ, ബ്രാഞ്ച് സെക്രട്ടറി കെ.വി. അസീസ്, വിനോദ് മാനിപുരം, സുനിൽ വടേരി, ടി.കെ.സി. മജീദ്, എൻ. സിദ്ദീഖ്എന്നിവർ പങ്കെടുത്തു. മുള്ളുകളുടെ കവചവുമായി അപൂർവ മത്സ്യം മുക്കം: മുള്ളുകളുടെ കവചവും വിചിത്രമായ രൂപവുമുള്ള അപൂർവ മത്സ്യത്തെ ഇരുവഴിഞ്ഞിപ്പുഴയിൽ നിന്ന് പിടികൂടി. മുക്കം കക്കാട് മൂലയിൽ ഷംസുവിൻെറ വലയിലാണ് ഞായറാഴ്ച്ച രാവിലെ അപൂർവ മത്സ്യം കുടുങ്ങിയത്‌. മത്സ്യം ആമോറെഡ് കാറ്റ് ഫിഷ് (Armored Cat Fish)വിഭാഗത്തിൽ പെട്ടതാെണന്ന് കരുതുന്നു. തലയുടെ ഭാഗത്ത് രണ്ട് വലിയചിറകുകളും, വാൽചിറകിന് തൊട്ട് മുമ്പിലായി ചെറിയ രണ്ട് ചിറകുകളുമുണ്ട്. കറുത്ത നിറവും തിളങ്ങുന്ന കണ്ണുകളുമായി കാണാൻ നല്ല ഭംഗിയുള്ള മീനിന് ഏകദേശം അരക്കിലോയിലധികം ഭാരമുണ്ട്. അപൂർവ മത്സ്യത്തിന് കാഴ്ചക്കാരേറെയുണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.