ബേപ്പൂർ തുറമുഖത്തെ ഹൈമാസ്​റ്റ്​ ലൈറ്റ് പൊട്ടി വീണു

ബേപ്പൂർ: തുറമുഖത്തെ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണു. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. സമ്പൂർണ ലോക്ഡൗൺ ആയതിനാൽ തൊഴിലാളികൾ ജോലിയിൽ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. നാല് ഹൈമാസ്റ്റ് ലൈറ്റുകളാണ് തുറമുഖ വാർഫിൽ സ്ഥാപിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികൾ ജോലിയെടുക്കുന്ന വാർഫിൽ സ്ഥാപിച്ച നാല് ഹൈമാസ്റ്റ് ലൈറ്റുകളും ഹാർബർ എൻജിനീയറിങ് വകുപ്പിൻെറ മേൽനോട്ടത്തിലാണ്. അറ്റകുറ്റപ്പണികളോ പരിപാലനമോ നടത്താത്തതിനാൽ തുരുമ്പെടുത്തതിനാലാണ് മുറിഞ്ഞ് വീണതെന്ന് തൊഴിലാളികൾ പറഞ്ഞു. ട്രോളിങ് നിരോധനം 61 ദിവസമായി വർധിപ്പിക്കണം ബേപ്പൂർ: മത്സ്യസമ്പത്തിൻെറ സംരക്ഷണത്തിനും, കടൽ സുരക്ഷ ഉറപ്പാക്കുന്നതിനും കടലിലെ സംഘർഷം ഒഴിവാക്കുന്നതിനുമായി ട്രോളിങ് നിരോധനം 61 ദിവസമായി വർധിപ്പിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി വി.ഡി. മജീന്ദ്രൻ, നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി.പീറ്റർ എന്നിവർ സംയുക്ത പ്രസ്താവനയിൽ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. മൺസൂൺ കാലയളവിൽ 90 ദിവസത്തെ ട്രോളിങ് നിരോധനം വേണമെന്നാണ് പരമ്പരാഗത - ചെറുകിട മത്സ്യതൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ട്രോളിങ് നിരോധനം 61 ദിവസമായി നിജപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാറിൻെറ നിർദേശമെങ്കിലും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. ട്രോളിങ് നിരോധനം അട്ടിമറിക്കാനാണ് ബോട്ടുടമകൾ ശ്രമിക്കുന്നത്. മറൈൻ എൻഫോഴ്സ്മൻെറിൻെറ പട്രോളിങ് കേരളത്തിലെമ്പാടും വ്യാപകമാക്കണം. തമിഴ്നാട്ടിൽ നിന്നുള്ള ട്രോളിങ് ബോട്ടുകൾ കേരള കടലിൽ പ്രവേശിക്കാതിരിക്കാൻ പട്രോളിങ് കൂടുതൽ കർക്കശമാക്കുകയും വേണം. കേരളത്തിൽ സർക്കാറിൻെറ ചുമതലയിൽ ഫിഷ് മീൽ ഫാക്ടറി തുടങ്ങാനുള്ള നീക്കത്തിൽ മത്സ്യമേഖലക്ക് ആശങ്കയുണ്ട്. രാത്രികാല ട്രോളിങ്, ബുൾ ട്രോളിങ്, പെയർ ബുൾ ട്രോളിങ് എന്നിവയിലൂടെ ചെറുമത്സ്യങ്ങൾ പിടിക്കുന്നത് ഫിഷ് മീൽ ഫാക്ടറികളിലേക്ക് എത്തിക്കുവാനാണ്. ഇത് മത്സ്യസമ്പത്തിൻെറ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. മലയോര മേഖലയിൽ കനത്ത മഴ: വൈദ്യുതി തടസ്സപ്പെട്ടു മുക്കം: കിഴക്കൻ മലയോരങ്ങളിൽ ഞായറാഴ്ച വൈകീട്ടുണ്ടായ കനത്ത ഇടിയും മഴയിലും മരം പൊട്ടിവീണ് പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. മുക്കം, കാരശ്ശേരി, ചേന്ദമംഗല്ലൂർ, കൂടരഞ്ഞി, മണാശ്ശേരി, ആനയാകുന്ന്, തോട്ടക്കാട്, പാറതോട് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലിൻെറ അകമ്പടിയോടെ കനത്ത മഴയുണ്ടായി. കാരശ്ശേരി കുമാരനല്ലൂരിൽ മിന്നലേറ്റ് തെങ്ങ് നശിച്ചു. സംസ്ഥാന പാതയിലെ എരഞ്ഞിമാവിൽ മരം പൊട്ടിവീണത് മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.