റെയിൽവേ ജീവനക്കാരനെ ക്വാറൻറീനിലേക്ക്​ മാറ്റി

കണ്ണൂർ: ചെന്നെയിൽനിന്ന് കണ്ണൂരിൽ ജോലിക്കെത്തിയ . ചെന്നൈയിലായിരുന്ന ഇദ്ദേഹത്തോട് മുതിർന്ന ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി ജോലിക്ക് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. എടക്കാട് റെയിൽവേ സ്റ്റേഷനിൽ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് ക്വാറൻറീനിലേക്ക് മാറ്റിയത്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്റ്റേഷനിലെത്തിയത്. ഉടൻ ക്വാറൻറീനിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയ എല്ലാ ജീവനക്കാരോടും ജോലിക്ക് ഹാജരാകാനാണ് നിർദേശമെന്നും ഇദ്ദേഹം സർട്ടിഫിക്കറ്റ് നേടാതെയെത്തിയതിനാലാണ് നിരീക്ഷണത്തിലേക്ക് മാറ്റിയതെന്നനും സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.