നിരീക്ഷണത്തിൽ കഴിയുന്നത് പരിശോധിക്കാൻ ത്രിതല സംവിധാനം

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് വന്നവരെ നിരീക്ഷിക്കാൻ ത്രിതല സംവിധാനം ഏർപ്പെടുത്തി. രാജ്യത്തി‍ൻെറ വിവിധ ഭാഗങ്ങളിൽനിന്ന് പഞ്ചായത്തിൽ എത്തിയവർ വീടുകളിൽ ക്വാറൻറീൻ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ത്രിതല നിരീക്ഷണ സംവിധാനം. വാർഡുതല ആർ.ആർ.ടി സംവിധാനം, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ എന്നിവരുടെ പരിശോധന സംവിധാനമാണ് ഏർപ്പെടുത്തിയത്. വ്യത്യസ്ത സംസ്ഥാനങ്ങളിൽനിന്ന് വരുമ്പോൾ തന്നെ വീടുകളിൽ നിരീക്ഷണത്തിന് സൗകര്യം ഉണ്ടോയെന്ന് വാർഡ് മെംബർമാർ ഉറപ്പുവരുത്തി പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണമെന്ന് തീരുമാനിച്ചു. വീട്ടിൽ പാലിക്കേണ്ട പ്രോട്ടോകോൾ സംബന്ധിച്ച് അവബോധം നടത്തും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരോട് സമ്പർക്കം പൂർണമായും ഒഴിവാക്കാൻ ഫോണിലൂടെ ആരോഗ്യ പ്രവർത്തകർ നിർേദശിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ അംഗൻവാടി ടീച്ചർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ജനമൈത്രി പൊലീസ് എന്നിവർ അടങ്ങുന്ന സംവിധാനവും ഏർപ്പെടുത്തി. ആരോഗ്യ വകുപ്പി‍ൻെറ നിർദേശം ലംഘിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് കോവിഡ് ജാഗ്രത പോർട്ടലിൽ രേഖപ്പെടുത്താൻ അംഗൻവാടി ടീച്ചർമാർക്ക് ക്ലാസ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ, വൈസ് പ്രസിഡൻറ് ഷീബ അനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ നസീർ, ചോമ്പാൽ എസ്.ഐ എസ്. നിഖിൽ, ഹെൽത്ത് ഇൻസ്പെക്ടർ ഉഷ, വി.ഇ.ഒമാരായ എം.വി. സിദ്ദീഖ്, സുനീഷ്, വിപിൻ സജിത്ത്, പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.