ശുചീകരണ സാമഗ്രികള്‍ നൽകി

കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം) ജില്ല കമ്മിറ്റി കൊവിഡ് കെയര്‍ സൻെററില്‍ കഴിയുന്നവര്‍ക്ക് ശുചീകരണ സാമഗ്രികള്‍ വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് സി.എച്ച്. ആലിക്കുട്ടി ഹാജി, സെക്രട്ടറി ചിറക്കല്‍ ബുഷറ, സലാം, ജെ.സി. ബിനോയ്, അബ്ദുൽ റഷീദ് ഐ ഫയിന്‍, റോജിത്ത് രവീന്ദ്രന്‍ എന്നിവരില്‍നിന്ന് എ.ഡി.എം ഇ.പി. മേഴ്സി സാമഗ്രികള്‍ ഏറ്റുവാങ്ങി. സര്‍ക്കാര്‍ കോവിഡ് കെയര്‍ സൻെററുകളില്‍ കഴിയുന്ന 200 പേര്‍ക്കുള്ള ബക്കറ്റ്, കപ്പ്, സോപ്പുപൊടി, ഫിനോയില്‍ തുടങ്ങിയ ശുചീകരണ സാമഗ്രികളാണ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.