പ്രവാസികളുടെ തിരിച്ചുവരവ്: പരിശീലനം നൽകി

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കും ഹെൽപ് ഡെസ്ക് അംഗങ്ങൾക്കും പരിശീലനം നൽകി. സംരംഭങ്ങൾ ആരംഭിക്കാനും പരിശീലനം, വൈദഗ്ധ്യം, നൈപുണ്യം, ജീവനോപാധി വികസനം എന്നീ മേഖലയിൽ വിവിധ സഹായങ്ങൾ നൽകാനുമാണ് ഹെൽപ്‌ ഡെസ്‌ക് ആരംഭിച്ചത്. അഴിയൂർ എസ്.ബി.ഐ ശാഖ മാനേജർ സമ്യക്ക് റാം, വടകര ബ്ലോക്ക് പഞ്ചായത്ത് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ വിശ്വൻ കോറോത്ത് എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ, വൈസ് പ്രസിഡൻറ് ഷീബ അനിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസി. സെക്രട്ടറി പി. ജ്യോതിഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.