10 ദിവസങ്ങൾക്കുശേഷം കണ്ണൂരിൽ കോവിഡ്​ ഓറഞ്ച്​ വഴിമാറി

കണ്ണൂർ: തുടർച്ചയായ 10 ദിവസത്തെ ഇടവേളക്കുശേഷം കണ്ണൂരിൽ കോവിഡ്. വയനാട് ഡ്യൂട്ടിയിലുണ്ടായ കേളകം സ്വദേശിയായ പൊലീസുകാരനാണ് കോവിഡ് ബാധിച്ചത്. ചെന്നൈയിൽനിന്ന് വന്ന ട്രക്ക് ഡ്രൈവറിൽനിന്ന് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. മാനന്തവാടി ജില്ല ആശുപത്രിയിലാണ് സാമ്പിൾ ശേഖരിച്ചത്. കണ്ണൂരിൽ കോവിഡ് ബാധിച്ചവർ 119ആയി. നാലുപേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പിൻെറയും ജില്ല ഭരണകൂടത്തിൻെറയും പൊലീസിൻെറയും ചിട്ടയായ പ്രവർത്തനങ്ങളുടെ ഭാഗമായി 10 ദിവസമായി ജില്ലയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് ബുധനാഴ്ച കേളകം സ്വദേശിക്ക് വയനാട്ടിലെ ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചത്. നാലുദിവസം കൂടി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ റെഡ്സോണിലുള്ള ജില്ല ഉടൻ ഓറഞ്ച് സോണിലേക്ക് മാറാനിരിക്കെയാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിതരിൽ 115 പേര്‍ രോഗമുക്തരായിട്ടുണ്ട്. കോവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2497 പേരാണ്. 38 പേര്‍ ആശുപത്രിയിലും 2459 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 28 പേരും കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ ഏഴു പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. 4523 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4465 ഫലം വന്നു. 4223 എണ്ണം നെഗറ്റിവാണ്. 58 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റിവ് ആയത് 135 എണ്ണമാണ്. കോവിഡ് കെയര്‍ സൻെററുകളില്‍ 618 പേര്‍ കണ്ണൂർ: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ മേയ് ആദ്യവാരത്തില്‍ ഗള്‍ഫ് നാടുകളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരില്‍ സര്‍ക്കാര്‍ ഒരുക്കിയ കെയര്‍ സൻെററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 618 പേര്‍. 191 പേര്‍ ഗള്‍ഫ് പ്രവാസികളും 427 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ ആശുപത്രി നിരീക്ഷണത്തിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് വ്യവസ്ഥ. എന്നാല്‍ പ്രായമുള്ളവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയര്‍ ഉള്ളതു കാരണം വീടുകളില്‍ ക്വാറൻറീനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ കോവിഡ് കെയര്‍ സൻെററുകളിലാണ് കഴിയുന്നത്. പ്രവാസികളായ 135 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ 1275 പേരും ഉള്‍പ്പെടെ ആകെ 1410 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലുമായാണ് തിരികെയെത്തിയ പ്രവാസികള്‍ നിരീക്ഷണത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലുള്ള കെയര്‍ സൻെററുകളിലുമാണുള്ളത്. കെയര്‍ സൻെററില്‍ കഴിയുന്നവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കുന്നത് അതത് തദ്ദേശസ്ഥാപനങ്ങളാണ്. അവര്‍ക്കുവേണ്ട ഭക്ഷണം ഇവര്‍ എത്തിച്ചു നല്‍കും. താമസിക്കുന്ന മുറി അവര്‍ സ്വയം വൃത്തിയാക്കണം. അതിനു വേണ്ട സാധനങ്ങള്‍ മുറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. താമസസ്ഥലത്തെ വരാന്തയും പരിസരവും ശുചീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറൻറീനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. പൊലീസിൻെറ നിരീക്ഷണവും കെയര്‍ സൻെററുകളില്‍ ഉറപ്പാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.